Blog

വികസന കുതിപ്പിൽ ഏഴാം വാർഡ്; അഭിമാനമായി അഖില മാര്യാട്ട്

നാദാപുരം: വാഗ്ദാനങ്ങൾ നിറവേറ്റി വികസന കുതിപ്പിൽ ഏഴാം വാർഡ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ ചിയ്യൂർ ഏഴാം വാർഡിൽ വികസന വിപ്ലവം കൊണ്ടുവന്ന് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖിലാ മര്യാട്ട്. കഴിഞ്ഞദിവസം എട്ടു പദ്ധതികൾ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. വള്ള്യാടൻ ചാലിൽ- കക്കാട്ട് മീത്തൽ റോഡ് റീ ടാറിംഗ്, പുതിയോട്ടിൽ മുക്ക് റോഡ്, ഒണങ്ങീരിയം കണ്ടി- പരവത്തുപുഴ റോഡ് നവീകരണം, നെല്ലിയുള്ളതിൽ കിണർ പുനരുദ്ധാരണം, പൊയിൽ കണ്ടി- കല്ലിക്കണ്ടി റോഡ് നവീകരണം, തയങ്ങോലം കണ്ടി- പുഴയോരം റോഡ്, റാഷിദിയ മദ്രസ റോഡ് ടാറിങ് എന്നിവയാണ് കഴിഞ്ഞദിവസം നാടിനായി ഉദ്ഘാടനം ചെയ്തു സമർപ്പിച്ചത്. ഓരോ പദ്ധതിയും യാഥാർത്ഥ്യമാക്കുന്നതിൽ വാർഡ് മെമ്പർ നിശ്ചയ ദാർഢ്യത്തോടുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്. ജനകീയസൂത്രണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വൈസ് പ്രസിഡണ്ടിനും പ്രസിഡണ്ടിനും വാർഡ് വികസന സമിതിയുടെ അംഗീകാരം നൽകി. ഉദ്ഘാടന പരിപാടിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, വാർഡ് വികസന കൺവീനർ കെ ടി സുബൈർ, ഭാസി മാസ്റ്റർ, രാജൻ, പി വി ചാത്തു, വസന്ത, സെറീന ടി പി, ഈന്തുള്ളതിൽ കുഞ്ഞാലി, ഓ.കെ. അബ്ദുല്ല ഹാജി, ഷംസു പൂച്ചാക്കൂൽ, മഠത്തിൽ അന്ത്രു, ജമാൽ ഹാജി, അഷ്റഫ് പി കെ. ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Related Articles

Back to top button