വിദ്യാർത്ഥി സംഘർഷം; അധ്യാപകർ ശ്രമിച്ചത് സമാധാനം നിലനിർത്താൻ
പേരോട്: കഴിഞ്ഞദിവസം പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളും, പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അധ്യാപകർ അനുനയത്തിനാണ് പരിശ്രമിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ പിടിച്ചു മാറ്റുവാനാണ് ആ സമയത്ത് അധ്യാപകർ ശ്രമിച്ചത്. പിടിച്ചുമാറ്റുന്നതിനിടെ സ്വാഭാവികമായും ഒന്നും തള്ളും ഉണ്ടാകാം. അതിനെ ഒരു ആക്രമണമായി വ്യാഖ്യാനിക്കേണ്ടതില്ല. സ്കൂളിൽ അഡ്മിഷൻ നേടുന്ന ഓരോ വിദ്യാർത്ഥിയും സ്കൂളിന്റെ അഭിവാജ്യ ഘടകമാണ്. സ്കൂളിൽ സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ യാതൊരു കാരണവശാലും പരസ്പരം അക്രമം അഴിച്ചുവിടാൻ പാടില്ല. പരസ്പര സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഓരോ വിദ്യാർത്ഥിയും പ്രതിജ്ഞാബദ്ധരാണ്. ഭാവിയിൽ സർഗ്ഗാത്മക പൗരനാകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയണം. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ അധികൃതർ വ്യക്തമാക്കി.