വില്ലനായി മൊബൈൽ ഗെയിം;പെറ്റമ്മയോട് കഴുത്തറുത്ത് ക്രൂരത
പയ്യോളി: മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പെറ്റമ്മയോട് കഴുത്തറത്തുള്ള ക്രൂരത. കഴിഞ്ഞദിവസം രാത്രി 12 30ന് തിക്കോടി കരേക്കാടാണ് സംഭവം നടന്നത്. മൊബൈൽ ഗെയിം കളിക്കുന്നതിന് ഫോൺ നൽകാത്തതിന്റെ പേരിൽ പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെയാണ് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്. പയ്യൻ “ഫ്രീ ഫയർ” മൊബൈൽ ഗെയിമിന് അഡിക്റ്റാണ്. ഇതുമായി ബന്ധപ്പെട്ട് യതീംഖാനയിൽ പഠിക്കുകയായിരുന്ന മകൻ പഠനം അവസാനിപ്പിച്ചിരുന്നു. സ്വന്തം ഫോണിൽ നെറ്റ് സൗകര്യം അവസാനിച്ചതിനെ തുടർന്ന് മാതാവിനോട് റീചാർജ് ചെയ്ത് നൽകാനും, അതുവരേക്കും മാതാവിന്റെ ഫോണിനും മകൻ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും നൽകാതിരുന്ന മാതാവിനെ ഉറങ്ങാൻ കിടക്കുന്ന സമയത്ത് അടുക്കളയിൽ നിന്നും കത്തിയെടുത്തു കഴുത്തിന് കുത്തുകയായിരുന്നു. യുവതിയെ ഉടൻ ബന്ധുക്കൾ ചേർന്ന് നന്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതീവ ഗുരുതരമായ സാഹചര്യം പിന്നിട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. പയ്യോളി പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നു. രക്ഷിതാക്കൾ അതീവ ജാഗരൂകരാണ് മൊബൈൽ ഗെയിമിന്റെ കാര്യത്തിൽ. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണ കൂടി അവർ ആവശ്യപ്പെടുന്നു. നാളെ മറ്റൊരു രക്ഷിതാവിന് ഈയൊരു അവസ്ഥ വരാതിരിക്കുവാനായി.