Blog
വിഷ്ണുപ്രിയ വധക്കേസ്; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പാനൂർ :വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ശ്യാംജിത്ത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഇതിനുവേണ്ടി യൂട്യൂബ് നോക്കി പ്രത്യേക ആയുധ നിർമ്മാണവും നടത്തിയിരുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അപൂർവ്വം കൊലപാതകങ്ങളിൽ ഒന്നായിരുന്നു ഇത്.