Blog
വീട്ടു പറമ്പിലും മുള്ളൻ പന്നി;ആശങ്കയോടെ ഗൃഹവാസികൾ
എടച്ചേരി: എടച്ചേരി സെൻട്രലിലെ ജനവാസ മേഖലയിൽ മുള്ളൻ പന്നിയുടെ സാന്നിധ്യം നാട്ടുകാർക്ക് ഭീഷണിയാകുന്നു. നേരത്തെ, ആളൊഴിഞ്ഞ പറമ്പിലും, മറ്റു പ്രാന്ത പ്രദേശങ്ങളിലുമായിരുന്നു കണ്ടുവരാറുള്ളത്. പക്ഷേ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തുതന്നെ മുള്ളൻ പന്നിയുടെ ശല്യം രൂക്ഷമാകുന്നത് ആശങ്കയോടെയാണ് കാണുന്നത്. എടച്ചേരി സെൻട്രലിലെ പുതിയോട്ടിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട അര ഡസനോളം പപ്പായ തൈ, വീട്ടുമുറ്റത്ത് കുളിച്ചിട്ട് മാവിൻ തൈ, ഉൾപ്പെടെയുള്ളവ പിഴുതു മാറ്റി. മാത്രവുമല്ല മുള്ളൻ പന്നിയുടെ വാസസ്ഥലവും വീടിനോട് ചേർന്ന സ്ഥലത്ത് തന്നെയാണെന്നുള്ളതും കൂടുതൽ ഭീതി സൃഷ്ടിക്കുന്നു.