Blog
വീണ്ടും റോഡ് പൊളിഞ്ഞു; മാണിക്കോത്ത് താഴെ പരിസരത്ത് ദുഷ്കര യാത്ര
എടച്ചേരി: എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ മാണിക്കോത്ത് താഴെ പരിസരത്തുള്ള റോഡ് വീണ്ടും പൊളിഞ്ഞു. ആഴ്ചകൾക്ക് മുമ്പ് കുഴികൾ നികത്തിയെടുത്ത പാതയിലാണ് വീണ്ടും കുഴി രൂപപ്പെട്ടത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചു വരുന്നത്. പുതിയങ്ങാടി പൊന്നാറത്ത് ഒന്തം ഇറങ്ങിയതിനു ശേഷം വയലോരം ബസ്റ്റോപ്പ് ഭാഗം വരെ പല സ്ഥലത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരമായ രീതിയിൽ അറ്റകുറ്റപ്പണി നടത്തി റോഡ് റീ ടാറിംഗ് നടത്തണമെന്നാണ് പൊതു ജനങ്ങളിൽ നിന്നും അഭിപ്രായമുയരുന്നത്.