Blog
വീണ്ടും ഷാഫി സ്ട്രൈക്ക്; 100 തെരഞ്ഞെടുപ്പിൽ തോറ്റാൽ പോലും വർഗീയത പറയില്ല
വടകര: വടകരയിൽ യുഡിഎഫ് ആർഎംപി നടത്തിയ ജനകീയ ക്യാമ്പയിൻ ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ശേഷം പ്രസംഗിച്ച വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നടത്തിയ പ്രസംഗം ഏവരെയും ആകർഷിച്ചു. വർഗീയത പറഞ്ഞു ഒരു തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനേക്കാളും നല്ലത്, 100 തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ്. മോഡിയുടെ മലയാള പരിഭാഷയായി സിപിഎം മാറിയോ എന്ന് സംശയിക്കുന്നു. വടകരയെ വിഭജിക്കുന്നവരുടെ പട്ടികയിൽ തൻ്റെ പേര് കാണില്ല. വർഗീയ ധ്രുവീകരണത്തിന് വടകര നിന്നു കൊടുക്കില്ല എന്ന് ജൂൺ നാലിന് ഫലം വരുമ്പോൾ മനസ്സിലാകും. വിഭാഗിയ പ്രവർത്തനം നടത്തിയത് ഡിവൈഎഫ്ഐയുടെ മുൻ നേതാവാണ്. ഇത്രയും ദിവസമായിട്ടും കാഫിർ പ്രയോഗം നടത്തിയവരെ എന്തുകൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നില്ല എന്നും ഷാഫി ചോദിച്ചു.