Blog

വെള്ളം ചോർന്നൊലിക്കുന്നു; കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് നാളുകൾ

എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് നാളുകളേറെയായി. പതിനാറാം വാർഡിലെ കെ കെ രാധാ മെമ്മോറിയൽ അങ്കണവാടിക്ക് സമീപമുള്ള കുടിവെള്ള ടാപ്പിന് താഴെയുള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അങ്കണവാടി ഒന്തം പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെള്ളം ചോർന്നൊലിച്ച് താഴേക്ക് ഒഴുകിവരുന്നു. ഇതുമൂലം ഇവിടെ റോഡിൽ ചളികൊണ്ടും രൂപാന്തരപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് പൊട്ടിയ പൈപ്പ് മാറ്റി പുനസ്ഥാപിക്കാനാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രാവിലെ പിഞ്ചു കുരുന്നുകൾ അങ്കണവാടിയിലേക്ക് അമ്മയുടെ കൈയും പിടിച്ച് റോഡിനോടുള്ള ഓരം ചേർന്നാണ് നടന്നു വരുന്നത്. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും വളരെയേറെ പ്രയാസം ഒഴുകിവരുന്ന വെള്ളവും ചളിക്കുണ്ടും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് തന്നെ ഉചിതമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Articles

Back to top button