Blog

വെള്ളം പാഴാകുന്നു;ദിവസങ്ങളായി റോഡിൽ വെള്ളം ഒഴുകി വരുന്നു

വെള്ളം പാഴാകുന്നു;ദിവസങ്ങളായി റോഡിൽ വെള്ളം ഒഴുകി വരുന്നു എടച്ചേരി: എടച്ചേരി ടൗണിലെ പ്രധാന ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ദിവസങ്ങളായി ഈ പ്രതിഭാസം. എടച്ചേരി മാത്രമല്ല നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഇതൊരു നിത്യ കാഴ്ചയായി മാറുകയാണ്. രണ്ടുദിവസം മുമ്പാണ് നാദാപുരം കസ്തൂരി കുളം ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം ജലാശയമായി ഒഴുകിയത്. കാലഹരണപ്പെട്ട പൈപ്പുകൾ ഭൂമിക്കടിയിൽ നിന്നും പൊട്ടുന്നതാണ് എന്നതാണ് അധികൃതർ തരുന്ന വിശദീകരണം. നേരത്തെ എടച്ചേരി ടൗണിൽ വലിയ കുഴി കുഴിച്ച് പൊട്ടിയ പൈപ്പ് മാറ്റിയിരുന്നു. അതിന്റെ മുകളിൽ കോൺക്രീറ്റും ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. അതിന്റെ തൊട്ടടുത്തുതന്നെയാണ് വീണ്ടും പൈപ്പ് പൊട്ടി ജനങ്ങൾക്ക് ഭീഷണിയായത്. ഇത് ടൗണിലെ ഹൃദയഭാഗത്താണ് എന്നുള്ളത്, വ്യാപാരികൾക്കും, പൊതു ജനങ്ങൾക്കും വളരെ ഭീഷണിയാണ്. ഇക്കാര്യത്തിൽ അടിയന്തരമായ ശാശ്വത നടപടി ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Articles

Back to top button