Blog

വെള്ളികുളങ്ങരയിലെ വളവ്; ഹമ്പുകൾ വേണമെന്ന ആവശ്യം ശക്തം

വെള്ളികുളങ്ങര: മുട്ടുങ്ങൽ- പക്രം തളം സംസ്ഥാനപാതയിൽ അപകടകരമായ വളവ് നിലനിൽക്കുന്ന പ്രദേശമാണ് വെള്ളികുളങ്ങര. വെള്ളികുളങ്ങര ടൗണിലെ വളവിൽ നിന്നും കണ്ണൂക്കര ഭാഗത്തേക്കും ഒഞ്ചിയത്തേക്കും പോകുന്ന റോഡ് സ്ഥിതി ചെയ്യുന്നു. ഓർക്കാട്ടേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വളവ് കാരണം വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുടെ ഗതി നിർണയിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ അപകടകരമായ വളവിന്റെ വേഗത കുറച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായി വളവിന്റെ രണ്ടു ഭാഗത്തും ഹമ്പുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹമ്പുകൾ, സ്പീഡ് മെയിന്റനൻസ് സംവിധാനം, റോഡ് മാർക്കുകൾ ഇത്യാദി കാര്യങ്ങൾ ഉപയോഗപ്പെടുത്തി അപകടകരഹിതമായ വെള്ളികുളങ്ങര ടൗൺ സൃഷ്ടിക്കണമെന്നാണ് വ്യാപാരികളുടെയും ആവശ്യം. അനുദിനം വാഹനങ്ങൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പരിഹാര നടപടികൾ എത്രയും പെട്ടെന്ന് വേണമെന്നും വാഹന യാത്രക്കാർ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുന്നു.

Related Articles

Back to top button