Blog
വേനൽ ചൂടിന് ആശ്വാസം; നാദാപുരം മേഖലയിൽ വൈകുന്നേരത്തോടെ മഴ വർഷിച്ചു
വേനൽ ചൂടിന് ആശ്വാസം; നാദാപുരം മേഖലയിൽ വൈകുന്നേരത്തോടെ മഴ വർഷിച്ചു നാദാപുരം: തെല്ലൊരു ആശ്വാസമായി മഴ വർഷിച്ചു. കടുത്ത ചൂടിൽ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സമയത്താണ് നാദാപുരം മേഖലയിൽ മഴ വർഷിച്ചത്. കഴിഞ്ഞദിവസം വേളം മേഖലയിൽ മഴയോടൊപ്പം ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇവിടെ ഇടിമിന്നലിൽ ചില വീടുകൾക്ക് പരിക്കേറ്റിരുന്നു. മഴ പെയ്തതോടുകൂടി ചിലയിടങ്ങളിൽ വൈദ്യുതി നിലച്ചു. എന്നാൽ വൈകിട്ടോടെ മിക്ക വീടുകളിലും വൈദ്യുതി തിരിച്ചെത്തി. ഈ വേനൽക്കാലത്ത് വൈദ്യുതി ബിൽ എത്രയാണെന്നുള്ള ആകാംക്ഷയിലായിരുന്നു ഓരോ വീട്ടുകാരും. പല വീടുകളിലും ഇന്നായിരുന്നു വൈദ്യുതി ബിൽ വന്നത്. കഴിഞ്ഞ ആഴ്ച മസ്ജിദുകളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു. മനുഷ്യർക്ക് പുറമേ ജീവജാലങ്ങൾക്കും മഴ ആശ്വാസമായി മാറി.