Blog
ശംസുൽ ഉലമാ കീഴന ഓർ; 25-ാം ആണ്ടനുസ്മരണം സ്വാഗതസംഘം കൺവെൻഷൻ
നാദാപുരം: അരനൂറ്റാണ്ടുകാലം നാദാപുരം മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടുമായിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ 25-ാം ആണ്ടനുസ്മരണം വിപുലമായ പരിപാടികളോടെ നടക്കുകയാണ്. 2024 നവംബർ 17 ഞായറാഴ്ച 2:30pm കുറ്റ്യാടിയിൽ വെച്ചു നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കം കുറിക്കുന്ന പരിപാടി 2025 ജനുവരി 17,18,19 തിയ്യതികളിൽ നാദാപുരത്ത് അവസാനിക്കും.പ്രസ്തുത പരിപാടിയുടെ വിജയത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സ്വാഗതസംഘം രൂപീകരിക്കാനും കീഴന ഓറുടെ ഇഷ്ടക്കാരുടെ വിപുലമായ കൺവെൻഷൻ 2024 നവംബർ 15 വെള്ളി വൈകു: 4 മണിക്ക് നാദാപുരം പൂച്ചാക്കൂൽ മജ്ലിസിൽ നടക്കുകയാണ്. കെ.കെ. കുഞ്ഞാലി മുസ്ലിയാർ (പ്രസിഡണ്ട്, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കോഴിക്കോട് ജില്ല)