Blog
ഷാഹി മസ്ജിദ് പോലിസ് വെടിവെപ്പിൽ SDPI പ്രതിഷേധ പ്രകടനം നടത്തി
വില്ല്യാപ്പള്ളി: യു.പിയിലെ ഷാഹി മസ്ജിദിൽ അകാരണമായി മൂന്ന് യുവാക്കളെ ക്രൂരമായി വെടി വെച്ചുകൊന്ന യു.പി പോലീസിന്റെ കിരാത നടപടിക്കെതിരെ SDPI കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.യു.പി യിലെ വികസന മുരടിപ്പും ഭരണ പരാജയവും മറച്ച് വയ്ക്കാൻ; മത വൈകാരികതയും ബുൾഡോസർ രാജും നടപ്പിലാക്കുന്ന യോഗി സർക്കാരിന്റെ വികൃതമുഖമാണ് ഒടുവിൽ ഷാഹി വിഷയത്തിലൂടെ വെളിവാകുന്നതെന്ന് പ്രതിഷേധ പ്രകടനം തുറന്നു കാട്ടി.മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി,നദീർ മാസ്റ്റർ, ആർ.എം റഹീം മാസ്റ്റർ, റഷീദ് മാസ്റ്റർ, അഷ്കർ വില്യാപ്പള്ളി, ഷറഫീം കല്ലേരി, സുലൈമാൻ പുത്തൂർ, സമീർ മയ്യന്നൂർ, കുട്ട്യാലി കുറ്റ്യാടി, അബ്ദുസ്സലാം ഞള്ളോറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.