ഷെജീർ ഏറാമല; പൊതുപ്രവർത്തന രംഗത്തെ യുവ മാതൃക
ഏറാമല: കെഎസ്യുവിലൂടെ വളർന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡണ്ടായി മാറിയ ഷെജീർ ഏറാമലയ്ക്ക് പൊതു പൊതുപ്രവർത്തനരംഗം എന്നും ചാരിതാർത്ഥ്യമാണ് നൽകിയത്. ചെമ്പ്ര ഹൈസ്കൂളിൽ ആദ്യമായി കെഎസ്യുവിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സ്വകാര്യ കോളേജിൽ പഠിക്കുമ്പോഴും എളിയ രീതിയിൽ പ്രവർത്തിക്കുകയുണ്ടായി. പൊതുപ്രവർത്തനം നടത്തുമ്പോഴും നാട്ടിലെ സാമൂഹിക സാംസ്കാരിക മതേതര രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. തുടർന്ന് കുറച്ചു വർഷങ്ങൾ പ്രവാസജീവിതം നയിച്ചു. പിന്നീട് 2020ലാണ് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തത്. ശേഷം ഏറാമല പഞ്ചായത്തിലെ നിരവധി പൊതു പ്രശ്നങ്ങൾ അദ്ദേഹം ഏറ്റെടുത്തു. ഉച്ചക്കഞ്ഞി വിതരണത്തിൽ പര്യാപ്തമായ ഫണ്ട് സർക്കാർ നൽകാത്തത് മൂലം അധ്യാപകർ വഹിക്കേണ്ടി വരുന്ന ചെലവ്, പൊതുവിദ്യാലയങ്ങളിലെ സ്റ്റുഡൻസ് കേഡറ്റ് സംവിധാനം ചലിപ്പിക്കുവാൻ സർക്കാർ ധനസഹായം നൽകാത്തത്, കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് ഭാഗങ്ങളിലെ മയക്കുമരുന്ന് മദ്യ കച്ചവടം യുവാക്കളെ വഴിതെറ്റിക്കുന്നത്, മയക്കുമരുന്ന് കേസിൽ പ്രതികളായവരെ അളവിന്റെയും തൂക്കത്തിന്റെയും നിസ്സാര കാര്യം പറഞ്ഞ് പോലീസ് വിട്ടയക്കുന്നത്. ഇത്തരത്തിൽ പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഷെജീർ ഇടപെട്ടിട്ടുണ്ട്. ഏറാമല ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒരു നിർധനനായ കുടുംബത്തിന്റെ വീടിന്റെ പ്ലംബിംഗ് വർക്കുകൾ ചെയ്തു കൊടുക്കുന്നതിൽ നിസ്സീമമായ പങ്കുവഹിച്ചു. ഇപ്പോൾ ഭാരവാഹിത്വം ഒഴിഞ്ഞു സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്നും നിറസാന്നിധ്യമാണ് ഷെജീർ. പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും പാർലമെൻറ് തിരഞ്ഞെടുപ്പായാലും. യുഡിഎഫ്- ആർഎംപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം പി.പി.ഇ കിറ്റ് ധരിച്ചിട്ടാണ് അദ്ദേഹം വോട്ട് ചെയ്തത് നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണ പിടികൂടിയിരുന്നു. കെഎസ്ഇബി ഓഫീസ് ഓർക്കാട്ടേരിയിൽ നിന്നും മാറ്റുന്നതിനെതിരെയും അദ്ദേഹം രംഗത്ത് വന്നു. ചെമ്പ്ര സ്കൂളിന് സമീപം ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി അന്നത്തെ എംപിയായിരുന്ന കെ മുരളീധരനെ നേരിട്ട് കണ്ട് കത്ത് സമർപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി മാസങ്ങൾക്കുള്ളിൽ തന്നെ അവിടെ ഹൈമാസ് ലൈറ്റ് വരികയുണ്ടായി. കെ മുരളീധരൻ എംപിയുടെ ശ്രമഫലമായി വടകരയിൽ നിരവധി ഹൈമാസ്സ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.വളർന്നുവരുന്ന യുവ ഭാരവാഹികളെയും വിദ്യാർത്ഥികളെയും സമൂഹത്തിന് അനുയോജ്യമായ രീതിയിൽ രാഷ്ട്ര നിർമ്മാണ പ്രവർത്തനത്തിൽ പങ്കു ചേർക്കുവാനായി ഷെജീർ അഹോരാത്രം പരിശ്രമിച്ചു. യുവജന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഭാരവാഹികൾ ആകുന്ന പുതിയ തലമുറയ്ക്ക് ഉത്തമ മാതൃകയാണ് ഷെജീർ. ഏറാമല ഭാഗത്തെയും വടകരയിലെയും പത്രപ്രവർത്തകരുമായി ഊഷ്മള ബന്ധവും അദ്ദേഹം സ്ഥാപിച്ചു.