Blog

സി പി ഐ (എം) ജില്ലാ സമ്മേളനം , മുക്കടുത്തും വയലിൽ സംഘാടകമ്പമിതി ഓഫീസ് ഉൽഘാടനം ചെയ്തു

ആയഞ്ചേരി: ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് മുക്കടുത്തും വയലിൽ ബ്രാഞ്ച് കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് ഉൽഘാടനം നടന്നു. ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള 13 ബ്രാഞ്ചുകമ്മിറ്റി കളിലും സംഘാടക സമിതി ഓഫീസുകൾ പ്രവർത്തനക്ഷമമായി. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പുസ്തകോത്സവം 14 ന് വടകരയിൽ ആരംഭിക്കും ആയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൽ സി അംഗം കണ്ടോത്ത് ശശി അധ്യക്ഷം വഹിച്ചു. കെ സുരേഷ് ബാബു, കെ.പി. ബാബു, യു.കെ നാണു, ബിന്ദു.കെ, രാധിക പി എന്നിവർ സംസാരിച്ചു.

Related Articles

Back to top button