Blog
സി.പി.ഐ (എം) ജില്ലാ സമ്മേളനം – ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു
ആയഞ്ചേരി: ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ടൗണിൽ പതാക ദിനം ആചരിച്ചു.ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി അധ്യക്ഷം വഹിച്ചു. ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഈയ്യക്കൽ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു. പതാക ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി അനുഭാവികളുടെ വീടുകളിലും പതാക ഉയർത്തി.