സേവന ഞായർ;വഴി വെട്ടിത്തെളിച്ച് യുവാക്കൾ
എടച്ചേരി: സേവന വാരം ഗംഭീരമാക്കി എടച്ചേരിയിലെ യുവാക്കൾ. യുവാക്കൾക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് കാരണവന്മാരും രംഗത്ത് വന്നതോടെ എൻ.ഒ.സി മുക്ക്- കെട്ടുങ്ങൽ പള്ളി റോഡ് വൃത്തിയായി. പാതയുടെ ഇരു ഭാഗത്തുമുള്ള കാട്ടു ചെടികൾ, പുൽ ചെടികൾ, ചകിടികൾ എന്നിവയാണ് വെട്ടിത്തെളിച്ച് സുഗമമാക്കിയത്. ഇന്ന് കാലത്ത് 8 മണിക്ക് ഓഞ്ഞാലിൽ അഹമ്മദ് ഹാജിയുടെ വീട് പരിസരത്ത് വെച്ചാണ് തുടക്കം കുറിച്ചത്. തൻ്റെ വീടിന് സമീപത്തെ മൺകൊള്ളിൻമേലുള്ള അനാവശ്യ ചെടിയെ പിഴുതു മാറ്റിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. തുടർന്നങ്ങോട്ട് യുവാക്കളും, അവർക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് നാട്ടിലെ ജ്യേഷ്ഠൻമാരും ഒത്തുചേർന്നതോടെ ആഴ്ചകളായി കാട്ടു ചെടികളാൽ സമ്പന്നമായിരുന്ന എൻ.ഒ.സി. മുക്ക് കെട്ടുങ്ങൽ പള്ളി റോഡിന് ശാപ മോക്ഷം ലഭിച്ചു. സേവനവാരത്തിൽ പങ്കാളികളായ മാന്യ സേവന ദാതാക്കൾക്ക് അമ്പലത്തിൽ പോക്കർ ഹാജി കുടിനീരും, ശീതള പാനീയങ്ങളും, ഫ്രൂട്ട് ജ്യൂസുകളും നൽകി സേവിച്ചു. കഠിന ചൂടിലും തളരാത്ത സേവന മനോഭാവം കാഴ്ചവച്ച മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും കുന്നത്ത് മുസ്തഫയുടെ ആതിഥേയത്വത്തിൽ വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥങ്ങൾ നൽകി. കയ്യാലക്കൽ കുഞ്ഞമ്മദ് ഹാജി, ( കെട്ടുങ്ങൽ മഹല്ല് സെക്രട്ടറി)കടുക്കാങ്കി അമ്മദ്( കെട്ടുങ്ങൽ മഹല്ല് ട്രഷറർ), ഷാഫി തറേമ്മൽ( വാർഡ് കൺവീനർ),ചെറിയാത്ത് സിറാജ്(മഹല്ല് ജോയിൻറ് സെക്രട്ടറി), അബ്ദുൽ ജബ്ബാർ ( മുൻ നേവി), തയ്യിൽ അസീസ്,കടുക്കാങ്കി സലീം, ഹനീഫ് ഓഞ്ഞാലിൽ, സാലിഹ്, സമീഹ്, ബി.കെ. ഇസ്മയിൽ, മുഹമ്മദ്,ആദിൽ,കുന്നത്ത് നാഫി, മുഹമ്മദ് ഫത്താഹ്, കയ്യാലക്കൽ നൗഫൽ,കരിങ്ങന്റെവിട ഇബ്രാഹിം, അന്ത്രു ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.