Blog
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്;സ്ഥാപക ദിനം നാളെ
കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള മാളയിലും പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തും.