Blog
ഹജ്ജ് യാത്രയയപ്പ്;നാടിന്റെ പ്രാർത്ഥനാ സദസ്സായി മാറി
എടച്ചേരി: ഓർക്കാട്ടേരി റെയിഞ്ച് മദ്രസ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹജ്ജ് യാത്രയയപ്പ് നാടിന്റെ വികാര വായ്പായി മാറി. കഴിഞ്ഞദിവസം കളിയാംവെള്ളി മാനേജ്മെൻറ് ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ്. ഡോ: അബ്ദുൽ ലത്തീഫ് നദ്വി നേതൃത്വം നൽകി. വിവിധ മഹല്ലുകളിൽ നിന്നും നിരവധി ഹജ്ജ് യാത്രക്കാർ പങ്കെടുത്തു. മദ്രസ മാനേജ്മെൻറ് ഭാരവാഹികൾ, മഹല്ല് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. തുടർന്ന് പ്രാർത്ഥനയോടെയാണ് ഹജ്ജ് യാത്രക്കാരെ യാത്രയച്ചത്.