Blog
മാർച്ച് നാളെ; മുസ്ലിം യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ച് നാളെ വടകരയിൽ
വടകര: വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെയുള്ള നിയമ നടപടിയിൽ നിസ്സംഗത അവസാനിപ്പിക്കുക, കാഫിർ വ്യാജ സന്ദേശം നിർമ്മിച്ചു കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ച് നാളെ ആരംഭിക്കുന്നു. നാളെ രാവിലെ 10 30 ന് വടകരയിൽ വച്ചാണ് പരിപാടി. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. മാർച്ചിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.