Blog
ഫസ്റ്റ് റാങ്ക്; ഒഞ്ചിയത്തിന്റെ അഭിമാനമായി സുമയ്യ സി.കെ
ഒഞ്ചിയം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ സുമയ്യ സി കെ ഒഞ്ചിയം നാടിനാകെ അഭിമാനമായി മാറി. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ഫസ്റ്റ് റാങ്കും നേടിയ പ്രഥമ ഒഞ്ചിയം കാരി കൂടിയായി ഇതോടെ സുമയ്യ സി കെ മാറി. ഒഞ്ചിയം ചാത്തോത്ത് കണ്ടിയിൽ മുസ്തഫ-ഫൗസിയ എന്നിവരുടെ മകളാണ്.