Blog
ആയഞ്ചേരി പാടശേഖരങ്ങൾ നെൽകൃഷിയോഗ്യമാക്കണം
ആയഞ്ചേരി: ആയഞ്ചേരിയിലെ തറോപ്പൊയിൽ,കടമേരി , ആയഞ്ചേരി പാടശേഖരങ്ങളിലായുള്ള 400 ഹെക്ടറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കാനും, കൃഷി ആവശ്യത്തിന് ഫാം റോഡുകൾ നിർമ്മിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സി പി എം ആയഞ്ചേരി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കടമേരി യൂ.പി സ്കൂളിൽ സ: നൊച്ചാട്ട് നാണു നഗറിൽ, കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ എ ഉൽഘാടനം ചെയ്തു. പി.കെ. സജിത , ടി. കൃഷ്ണൻ, എം മാധവൻ അടങ്ങിയ പ്രസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു. ടി.സി. രമേശൻ, പി.സി. സുരേഷ്, വി.ടി ബാലൻ മാസ്റ്റർ, കെ സോമൻ, കെ വി ജയരാജൻ എന്നിവർ സംസാരിച്ചു. ലോക്കൽ സിക്രട്ടരിയായി കെ വി ജയരാനെയും, 13 അംഗ ലോക്കൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.