Blog

വാക്ക് വിത്ത് എമിനൻസ്; പരിപാടി സംഘടിപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വാക്ക് വിത്ത് എമിനൻസ് പരിപാടിയിൽഅസിസ്റ്റന്റ് കലക്ടർ ശ്രീ. ആയുഷ് ഗോയൽ ഐഎഎസ് കരിയർ മേഖലകൾ, തുടർ പഠന മേഖലകൾ എന്നിവയെ കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ജീവിതത്തിനൊരു ലക്ഷ്യം ഉണ്ടാകണമെന്നും ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിച്ചാൽ വിജയം സുനിശ്ചിതമാണെന്നും കളക്ടർ ഓർമ്മിപ്പിച്ചു..ഉച്ചക്ക് ശേഷം ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ സ്പേസ് ടെക്നോളജിയെ കുറിച്ച് വി എസ് എസ് സി തുമ്പയിലെ ശാസ്ത്രജ്ഞൻ ശ്രീ. അനുരാജ് വിദ്യാർത്ഥികളുമായി സംവദിച്ചു. രണ്ട് സെഷനുകളായി നടന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാടിൻ്റ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസി. കളക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. കരിയർ ഗൈഡ് കെ കെ അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ്‌ ബഷീർ, വി എച് എസ് ഇ പ്രിൻസിപ്പൽ ഉമ്മുകുൽസു, ഷീന പി പി, ഉസൈൻ കുട്ടി,എം.ടി. അബ്ദുൾ അസീസ്, ആർ കെ ഷാഫി , ഡയാന കുര്യാക്കോസ്, വിനോദ് എം, നൗഷാദ്, ഹബീബ് റഹ്മാൻ, ഫിനോസ്.

Related Articles

Back to top button