Blog

ഉപജില്ലാ ശാസ്ത്രോത്സവം; ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി പേരോട് എം.ഐ.എം.

വാണിമേൽ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പേരോട് എം.ഐ. എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച മുന്നേറ്റം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാമ്പ്യന്മാരാകാൻ പേരോട് സ്കൂളിന് സാധിച്ചു.വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ആകെയുള്ള 5 വിഭാഗങ്ങളിൽ ഐ.ടി, ഗണിതശാസ്ത്രം എന്നിവയിൽ ഒന്നാം സ്ഥാനത്തോട് കൂടി ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കുകയും, സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, പ്രവർത്തി പരിചയമേളയിൽ നാലാം സ്ഥാനവും നേടി. സോഷ്യൽ സയൻസ് മേളയിൽ മികച്ച മുന്നേറ്റം നടത്തുവാനും സ്കൂളിനു സാധിച്ചു. ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ജേതാക്കളായ വെള്ളിയോടി നേക്കാൾ (27) കേവലം ഒരു പോയിൻറ് വ്യത്യാസത്തിലാണ് (26) ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പ് പട്ടവും നഷ്ടമായത്. വെള്ളിയോട് ഹയർസെക്കൻഡറി സ്കൂളിന് സയൻസ് മേളയിൽ മാത്രമാണ് ഓവറോൾ നേടാനായത്. യഥാർത്ഥത്തിൽ ഐ ടി യിലും, ഗണിത ശാസ്ത്രത്തിലും, ഓവറോൾ നേടുകയും, സയൻസ് മേളയിൽ റണ്ണറപ്പാവുകയും ചെയ്ത പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് ചാമ്പ്യൻ പട്ടത്തിന് അർഹരായവർ എന്നാണ് പേരോട് സ്കൂൾ മാനേജ്മെൻറ് അധികൃതർ പറയുന്നത്.

Related Articles

Back to top button