Blog
ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം;ലോഗോ പ്രകാശനം ചെയ്തു
നാദാപുരം: നവംബർ ഒന്ന് ,രണ്ട് തീയതികളിൽ കല്ലാച്ചിമേൽ എംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്വി വി മുഹമ്മദലി നിർവ്വഹിച്ചു .പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് , ജനറൽ കൺവീനർ സി പി സുചിത്ര ടീച്ചർ, കെ കെ രമേശൻ മാസ്റ്റർ , സജീർ ചാത്തമ്പത് ,ജി കെ അർജുൻ മാസ്റ്റർ , എ കെ മുഹമ്മദലി മാസ്റ്റർ ,വി പി സിനാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .പടം :നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്വി വി മുഹമ്മദലി നിർവ്വഹിക്കുന്നു .