Blog

വിദ്യാർത്ഥികളെ സ്വീകരിക്കാൻ;എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വടകര : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് വടകര നിയോജക മണ്ഡലത്തിൽ തുടക്കമായി. മണ്ഡലം തല ഉദ്ഘാടനം മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള സംസ്ഥാന തല അവാർഡ് നേടിയ മുഹമ്മദ്‌ സാബിത്തിന് നൽകി എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സഫീർ കെ കെ നിർവഹിച്ചു. എം എസ് എഫ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് ഒ കെ, മണ്ഡലം ഭാരവാഹികളായ റിഫാസ് ഇ കെ, ഹിജാസ് വി പി, മുബഷിർ പി കെ, എം എസ് എഫ് വടകര മുനിസിപ്പൽ ജനറൽ സെക്രട്ടറി റയാൻ, സെക്രട്ടറി മുൻദിർ കെ കെ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button