ഫിലമെൻ്റ് യുവ പ്രതിഭ പുരസ്കാരം; രഞ്ജിത്ത് എസ് കരുണിന്
വടകര : കലാകാരന്മാരുടെ സംഘടനയായ ഫിലമെന്റ് കല സാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ 2024 ലെ യുവപ്രതിഭ പുരസ്കാരം എഡിറ്ററും ഗായകനുമായ രഞ്ജിത്ത് എസ് കരുണിനു സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ കുമാർ പുരസ്കാരം കൈമാറി. മലയാളത്തിലെ മുൻ നിര ചാനലുകൾക്കടക്കം നിരവധി പ്രോഗ്രാമൂകളുടെ എഡിറ്റർ ആയി വർക്ക് ചെയ്ത രഞ്ജിത്ത് മികച്ച ഗായകൻ കൂടിയാണ്. ഇരുപതോളം ആൽബംങ്ങളിൽ പാടിയിട്ടുണ്ട്. അഭിനയം സംവിധാനം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ കോളേജ് തലങ്ങളിൽ തുടർച്ചയായി 7 തവണ കലാപ്രതിഭ പട്ടം കരസ്തമാക്കിയ രഞ്ജിത്ത് എസ് കരുൺ ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് കൂടിയാണ്. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ അവാർഡുകൾ നേടിയ നാലു വർക്കുകൾ രഞ്ജിത്ത് എഡിറ്റിംഗ് നിർവഹിച്ചതാണ്. അവാർഡ് പുരസ്കര ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ,കവി വിനോദ് വൈശാഖി, ഡോ. ആർ എസ് പ്രദീപ് , ഡോ. പ്രമോദ് പയ്യന്നൂർ ഫിലമെന്റ് ഭാരവാഹികളായ കാഞ്ചിയാർ മോഹൻ, അജികുമാർ പനമരം, ഉണ്ണികൃഷ്ണൻ ആലത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.