പിണറായിയുടെ കേരളത്തിൽ സഖാക്കൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥ: പി ഹമീദ് മാസ്റ്റർ
മയ്യന്നൂർ: പിണറായി ഭരണത്തിൽ കേരളത്തിൽ സഖാക്കൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്ന് SDPI സംസ്ഥാന പ്രസിഡന്റ് ഹമീദ് മാസ്റ്റർ വ്യക്തമാക്കി. കേരളത്തിലിന്ന് Rss ന് അനുകൂലമായ ഭരണ സാഹചര്യമാണെന്നും, അതിന് അജിത് കുമാറിനെ പോലുള്ള പോലീസ് ഓഫീസർ മാരെ കേന്ദ്രം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ധേഹം പറഞ്ഞു. പിണറായി പോലീസ് RSS കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നുവെന്ന SDPIസംസ്ഥാന കാംപയിനിന്റെ ഭാഗമായി SDPI കുറ്റ്യാടി മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചരണ ജാഥ മയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മയ്യന്നൂരിൽ മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ നവാസ് കല്ലേരിക്ക് പതാക കൈമാറി ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബുലൈസ് മാസ്റ്റർ കാക്കുനി,വൈ:പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റർ എളയടം, മണ്ഡലം കമ്മറ്റി അംഗങ്ങളായ ആർ എം റഹീം മാസ്റ്റർ, റഫീഖ് മാസ്റ്റർ, ഹമീദ് കല്ലും മ്പുറം എന്നിവർ യോഗത്തിൽ സംസാരിച്ചു.,