Blog

തൊഴിലുറപ്പ് പദ്ധതി പ്രഹസനമാക്കരുത്;സ്വതന്ത്ര കർഷക സംഘം.

എടച്ചേരി: പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്ന പ്രവർത്തികൾ കർഷകർക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. പറമ്പുകളിൽ വരമ്പുകളുണ്ടാക്കലും മഴക്കുഴി നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. കർഷകർക്ക് ഗുണം കിട്ടുന്ന മറ്റു ധാരാളം പണികളുണ്ടെങ്കിലും അതൊന്നും ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഇത് മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് പനോളി പീടികയിൽ മജീദ് അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഉൽഘാടനം ചെയ്തു. കർഷക സംഘം മണ്ഡലം സി കൂട്ടരി പുളിയച്ചേരി ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.ഒക്ടോബർ 30, 31 തിയ്യതികളിൽ കോഴിക്കോട്ട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി പ്രഖ്യാ പന സമ്മേളനത്തിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചുചെറു വലത്ത് ഹമീദ്, മുഹമ്മദ് ചുണ്ടയിൽ, യു.പി. മൂസ മാസ്റ്റർ, എം. അബൂൾ നാസർ, മൊയ്തു ഹാജി പ്രസംഗിച്ചു.

Related Articles

Back to top button