Blog
ത്രീ റോഡുകൾ;22ാം വാർഡിൽ വികസന വിപ്ലവം
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിൽ 3 റോഡുകൾ ജനപങ്കാളിത്തത്തോടെ ഉദ്ഘാടനം ചെയ്തു. ഏൻ താളംകുന്നത് റോഡ്,മുളക്പാടത്തിൽ പിലാവുള്ളതിൽ റോഡ്,വലിയ കരുവാരിയിൽ ചെട്ടിയാത്ത് താഴെ കുനി റോഡ് എന്നീ റോഡുകളാണ് പഞ്ചായത്ത് പ്രസിഡന്റ് VV മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചത് . ക്ഷേമകാര്യ ചെയർപേഴ്സനും വാർഡ് മെമ്പറുമായ ജനീദ ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ck നാസർ, വാർഡ് കൺവീനർ കരീം വലിയകണ്ണോത്ത്, ഇസ്മായിൽ മുളക്പാടത്തിൽ, ഹാഷിം താളംകുന്നത്, നടുക്കണ്ടി അബ്ദുള്ള, നംഷീദ് മുഹമ്മദ്, അബ്ദുള്ള കല്ലെന്റവിട, സമീറ പുത്തൻ പുരയിൽ, റഷീബ രയരോതത്, നദീറ കോമത്ത് എന്നിവർ പങ്കെടുത്തു..