Blog

മീഡിയാ റൂം തുറന്നു;ഇനി കലയുടെ കലവറ

കുന്നുമ്മൽ: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 11 മുതൽ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ വച്ച് നടക്കുകയാണ്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഉപജില്ലയിലെ അയ്യായിരത്തിലധികം കുട്ടികൾ മാറ്റുരയ്ക്കുന്ന കലോൽസവത്തിൻ്റെ പ്രചരണത്തിനായി മിഡിയ & പ്രചരണകമ്മിറ്റി ഓഫീസ് തുറന്നു. ഹെഡ്മിസ്ട്രസ്സ് വി.പി. ശ്രീജയുടെ അധ്യക്ഷതയിൽ കുന്നുമ്മൽ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉൽഘാടനം നിർവ്വഹിച്ചു.കെ.കെ ദിനേശൻ, ലോഹിതാക്ഷൻ മാസ്റ്റർ, പി.കെ പത്മനാഭൻ, രാഹുൽ, ജൂലിയസ് മിർഷാദ്, മിഥുൻ ലിയാസ്, കെ.പി സുരേഷ് മാസ്റ്റർ, എ.പി. രാജീവൻ, എടത്തിൽ നിസാർ, എ.പി. മുനീർ എന്നിവർ സംസാരിച്ചു. യോഗത്തിന് പി.കെ. വിനോജ്കുമാർ സ്വാഗതവും സി. സുനീഷ് നന്ദിയും പറഞ്ഞു.

Related Articles

Back to top button