പികെ മുനീർ അനുസ്മരണ സംഗമം; ജനകീയമായി
ഒഞ്ചിയം : എസ്ഡിപിഐ മുൻ ഒഞ്ചിയം പഞ്ചായത്ത് സിക്രട്ടരിയായിരുന്ന പി കെ മുനീറിന്റെ അനുസ്മരണ സംഗമം ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് സി കെ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ സേവന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പി കെ മുനീർ മാതൃകാ വ്യക്തിത്വമാണെന്നും ആദർശ മാർഗത്തിൽ എതിരാളികൾ തീർത്ത പ്രതിസന്ധികളെ അതിജീവിച്ച വിപ്ലവ പോരാളിയായിരുന്നെന്നും അദ്ധേഹം അനുസ്മരിച്ചു. എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി ഉനൈസ് ഒഞ്ചിയം, വടകര നിയോജക മണ്ഡലം സിക്രട്ടരി സജീർ വള്ളിക്കാട്, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ അൻസാർ യാസർ, സഫീർ വൈക്കിലശ്ശേരി,വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് സമീർ കുഞ്ഞിപ്പള്ളി, ജലീൽ വൈകിലിശ്ശേരി, ജലീൽ കാർത്തിക പ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു. ഒഞ്ചിയം പഞ്ചായത്ത് സിക്രട്ടരി റിയാസ് എം കെ സ്വാഗതവും അർഷാദ് മാളിയേക്കൽ നന്ദിയും പറഞ്ഞു. റംഷാദ് എ കെ,ഷഹബാസ് കെ ടി കെ,അൻവർ മടപ്പള്ളി, അൻവർ മാളിയേക്കൽ, റിയാസ് കെ പി, നൗഷാദ് എം കെ,റാഷിദ് ഒഞ്ചിയം, സെമീർ നാദാപുരം റോഡ് തുടങ്ങിയവർ നേതൃത്വം നൽകി.