Blog

മംഗലാട്; സമാധാന അന്തരീക്ഷം നിലനിർത്തണം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുറ്റ്യാടി നിയോജക മണ്ഡലം MLA കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.മംഗലാട് പ്രദേശത്തുണ്ടായ എല്ലാ സംഭവങ്ങളേയും യോഗം അപലപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, നവ മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പോലീസിനോട് ആവശ്യപ്പെട്ടു. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾ ഹമീദ്, വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചർ,സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാന്മാരായ വെള്ളിലാട്ട് അഷറഫ്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ലതിക പി.യം, വാർഡ് മെമ്പർമാരായ എ സുരേന്ദ്രൻ, ടി സജിത്ത്, വടകര പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പി. ഗോപാലൻ മാസ്റ്റർ , നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, വി.ടി.ബാലൻ മാസ്റ്റർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ഏ. പി. ഹരിദാസൻ ,കണ്ടോത്ത് കുഞ്ഞിരാമൻ, സി.എച്ച് ഹമീദ് മാസ്റ്റർ, മുത്തു തങ്ങൾ എന്നിവർ സംസാരിച്ചു.

Related Articles

Back to top button