Blog

ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യുക: SDPI

പുറമേരി:ഓക്സ് ഫോർഡ് കോളേജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അദ്ധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂര് സ്വദേശി ദാവൂദ് പി മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ SDPI പുറമേരി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അദ്ധ്യാപകനെ മർദ്ദിച്ച ആറംഗ ഗുണ്ടാസംഘത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി, രാഷ്ട്രീയ സമ്മർദ്ധത്തിന് വഴങ്ങാതെ പ്രതികളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാൻ പോലീസ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് കെ. ടി. കെ. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുല്ല ടി.കെ.ഹമീദ് കെ. അഷ്റഫ് കെ.സുബൈർ മുഈനുദ്ദീൻ പുറമേരി എന്നിവർ സംസാരിച്ചു. മുഹമ്മദ് എളയടം സ്വാഗതവും നൗഫൽ മുതുവടത്തൂർ നന്ദിയും പറഞ്ഞു.

Related Articles

Back to top button