Blog
കടമേരി ക്ഷേത്രം- മൊയിലേത്ത് മീത്തൽ മുക്ക് റോഡ് പണി പൂർത്തിയാവുന്നു
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി ക്ഷേത്രം – മൊയിലോത്ത് മീത്തൽ മുക്ക് റോഡ് പ്രവൃത്തി പൂർത്തിയാവുന്നു. പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയാണ് റോഡ് പ്രവൃത്തിക്ക് വകയിരുത്തിയത്. തുടക്കത്തിൽ 77 മീറ്റർ കോൺക്രീറ്റും തുടർന്ന് 74 മീറ്റർ റീ ടാറിഗുമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. ആയഞ്ചേരി – തിരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന റോഡായതിനാൽ ഇത് ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാണ്. ഊരാളുങ്കൽ ലേബർ കോൺട്രേക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഓവർസിയർ വിഷ്ണു എന്നിവർ നിർമ്മാണ പ്രവൃത്തി വിലയിരുത്തി.