Blog

സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന മദ്രസകൾ പ്രതിസന്ധിയിൽ; പരിഹാര ബദലിനായി ചർച്ചകൾ സജീവം

ഓർക്കാട്ടേരി: പതിറ്റാണ്ടുകളായി കടത്തനാട്ടിൽ പ്രവർത്തിച്ചുവരുന്ന മദ്രസകൾ പ്രതിസന്ധി നേരിടുന്നു. ആധുനിക കാലഘട്ടത്തിൽ ഗതാഗത- വിവര കൈമാറ്റ സാങ്കേതികവിദ്യകൾ സജീവമായതോടുകൂടി എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കൾ അവരുടെ മക്കളെ പറഞ്ഞയക്കുകയാണിത്. ഒരുകാലത്ത് 500 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന പല മദ്രസകളിലും ഇന്ന് മൂന്നക്കം തികയ്ക്കാൻ തന്നെ പാടുപെടുകയാണ്. ഒരാശ്വാസമായി മുന്നിൽ കാണുന്നത് ഓർക്കാട്ടേരി ടൗണിൽ പ്രവർത്തിച്ചുവരുന്ന മദ്രസയെയാണ്. മദ്രസയുടെ തൊട്ടടുത്തുതന്നെ സ്കൂൾ ഉള്ളതിനാൽ വിദ്യാർത്ഥികൾ അന്വേഷിച്ചു തന്നെ ഈ മദ്രസയിൽ പഠിക്കാൻ വരുന്നു. ഓർക്കാട്ടേരി സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് നിലവിൽ വിദ്യ അഭ്യസിച്ചു വരുന്നത്. സമീപ പഞ്ചായത്തുകളിൽ നിന്നു പോലും രക്ഷിതാക്കൾ മക്കളെ ഓർക്കാട്ടേരി സ്കൂളിലേക്ക് പറഞ്ഞയക്കുകയാണ്. നിലവിൽ മറ്റു മഹല്ലുകളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പ്രത്യേകം ഫീസ് ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. വരികൾക്കിടയിലൂടെ ഓർക്കാട്ടേരി മദ്രസ പ്രതാപ കാലത്തിലേക്ക് തന്നെ തിരിച്ചു പോവുകയാണ് എന്ന് മനസ്സിലാക്കാം.മദ്രസയും സ്കൂളും അടുത്തു തന്നെയുണ്ട് കൂടുതൽ ഫീസ് ഇല്ല വണ്ടിയുടെ പൈസ മാത്രം മതി എന്നുള്ളത് രക്ഷിതാക്കൾക്ക് ഒരേപോലെ ആശ്വാസവും സംതൃപ്തിയും ലഭിക്കുന്നു. പക്ഷേ മറുവശത്ത് നാട്ടിൻപുറങ്ങളിലെ സാധാരണ മദ്രസകൾ അതീവ പ്രതിസന്ധി നേരിടുകയാണ്. ഓർക്കാട്ടേരി സ്കൂളിൽ അടുത്ത് മദ്രസ ഉള്ളതുപോലെ സ്കൂളിന്റെയടുത്ത് കെട്ടിടം നിർമ്മിച്ച് മദ്രസ സംവിധാനം സ്ഥാപിക്കണമെന്നാണ് പല കോണുകളിൽ നിന്നും അഭിപ്രായമുയരുന്നത്. നിലവിലുള്ള രീതി തുടർന്ന് പോവുകയാണെങ്കിൽ വൈകാതെ മദ്രസകൾക്ക് അടച്ചു പൂട്ടേണ്ട അവസ്ഥ പോലും ഉണ്ടാകും എന്നും ചിലർ ആശങ്കപ്പെടുന്നു. “ഒന്നുകിൽ മദ്രസയിൽ തന്നെ സ്കൂളും ആരംഭിക്കുക, അല്ലെങ്കിൽ സ്കൂളിന്റെയടുത്ത് മദ്രസ ആരംഭിക്കുക” ഇതല്ലാതെ മറ്റൊരു പോംവഴി സാധാരണ മദ്രസകൾ ക്കില്ല. വരാനിരിക്കുന്ന വർഷങ്ങൾ പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കും എന്നും പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കുവെക്കുന്നു.

Related Articles

Back to top button