Blog

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രചരണജാഥ ആയഞ്ചേരിയിൽ സമാപിച്ചു

ആയഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, തൊഴിലാളികൾക്ക് വേതനയും തൊഴിൽ ദിനങ്ങളും, മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവമ്പർ 27 ന് നടക്കുന്ന കേന്ദ്ര ഗവ: ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിനുള്ള ഏരിയ വാഹന പ്രചരണ ജാഥ ആയഞ്ചേരിയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ (എം) ഏരിയ സിക്രട്ടരി ടി.പി. ഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ടി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജാഥാ ക്യാപ്ടൻ പി യം ബാലൻ, പി.പി. ബാലൻ, ടി. വി കുഞ്ഞിരാമൻ മാസ്റ്റർ, സുജ ,രജിത പി, ജാനു ടീച്ചർ, ബിജീഷ് വി.കെ എന്നിവർ സംസാരിച്ചു.

Related Articles

Back to top button