Blog
മധുരത്തനിമയോടെ;കല്ലാച്ചി- വള്ളേരിക്കുനി കേളോത്ത് റോഡ് നാടിന് സമർപ്പിച്ചു
നാദാപുരം: മധുരത്തനിമയോടെ കല്ലാച്ചി-വള്ളേരിക്കുനി കേളോത്ത് റോഡ് നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പ്രദേശവാസികൾക്ക് ഉദ്ഘാടനം ഉത്സവമായി മാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.എ.സി. മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, വാർഡ് കൺവീനർ സി.വി ഇബ്രാഹിം, കെ പി മൊയ്തു, പോക്കർ ഹാജി വള്ളേരി, നാസർ കേളോത്ത്, കേളോത്ത് അന്ത്റു ഹാജി, കോടിക്കണ്ടി മൊയ്തു, കേളോത്ത് അമ്മദ് ഹാജി, അസീസ് വി,വി, ഹാരിസ് വി, അബ്ദുല്ല കെ, ഹംസ കുറുക്കണ്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും നടത്തി.