Blog
SDPI വേളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
വേളം : ജൽജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾക്കെതിരെ വേളം പഞ്ചായത്ത് ഓഫീസിലേക് SDPI വേളം പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. ജൽജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കുക, വെട്ടി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക, പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക, കരാർ വിരുദ്ധമായ രീതിയിൽ റോഡുകൾ വെട്ടിപൊളിച്ചതിന് എതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച് SDPI വേളം പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാർച്ച് SDPI കുറ്റിയാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബുലൈസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കെ എം ആദ്യക്ഷത വഹിച്ചു. മുഹ്സിൻ എം,നദീർ ടി, റഹൂഫ് മണിമല,അഷ്റഫ് എം, അബുബക്കർ പള്ളിയത് തുടങ്ങിയവർ സംസാരിച്ചു.