Blog
ജംബോ മീറ്റിംഗ് നാളെ; കീഴന ഓർ ആണ്ടനുസ്മരണം
നാദാപുരം: സൂക്ഷ്മമായ ജീവിതശൈലി കൊണ്ട് നാദാപുരത്തെയാകെ വിസ്മയിപ്പിച്ച മഹാപണ്ഡിതൻ ശംസുൽ ഉലമ കീഴന ഓറുടെ 25ാം ആണ്ടനുസ്മരണം ജനുവരി 16, 17, 18 തീയതികളിൽ നാദാപുരത്ത് വച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി വളണ്ടിയർമാരുടെയും സന്നദ്ധ പ്രവർത്തകൻമാരുടെയും ഒരു ജംബോ മീറ്റിംഗ് നാളെ രാത്രി എട്ടുമണിക്ക് പൂച്ചാക്കൂലിൽ വെച്ച് നടക്കും. മുഴുവൻ പ്രവർത്തകന്മാരോടും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.