Blog

വിദ്യാഭ്യാസ വിപ്ലവം രചിച്ച് വാണിമേൽ;ഗ്ലോബൽ പബ്ലിക് സ്കൂൾ റാങ്കിന്റെ നിറവിൽ

വാണിമേൽ: സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട്‌ സ്കോളർഷിപ്പ് പരീക്ഷയിൽ വാരിക്കൂട്ടിയ റാങ്കിന്റെ നിറവിൽ അഭിമാനിക്കുകയാണ് വാണിമേൽ ഗ്ലോബൽ പബ്ലിക് സ്കൂൾ.കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് ഉൾപ്പെടെ അഞ്ച് റാങ്കുകളാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ നേടിയത്. പഠനത്തിലും മറ്റിതര മേഖലകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച സഹോദരി സഹോദരന്മാരായ കുറ്റിക്കാട്ടിൽ അബ്ദുൽഗഫൂറിന്റെ മക്കളായ സിയാന പർവീൻ രണ്ടാം റാങ്ക് നേടി ഗ്ലോബലിന്റെ ചരിത്രത്തിൽ ഇടം നേടിയപ്പോൾ സഹോദരൻ മുഹമ്മദ്‌ റഫാൻ ഏഴാം റാങ്ക് കരസ്തമാക്കി ഗ്ലോബലിന്റെ അഭിമാനമായിമാറി. മണിയത്താന്റവിട അനസിന്റെ മകളായ അലിഷ ഫാത്തിമ ഒൻപതാം റാങ്ക് നേടി ഗ്ലോബലിന്ന് പൊൻതൂവൽ ചാർത്തിയപ്പോൾ ചടയന്റവിട സകീറിന്റ മകൾ ഫാത്തിമയും ചാത്തോത്ത് സമീറിന്റെ മകൾ ഫാത്തിമയും നേടിയെടുത്ത പത്താം റാങ്ക് സിൽവർ ജൂബിലി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ നെറ്റിയിലെ മറ്റൊരു തിലകക്കുറിയായി മാറി. ഗ്ലോബലിനും നാടിന്നും അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ്‌ കൗൺസിലും അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ വിജയൻ മാസ്റ്റർ സദർ മുഅല്ലിം ഇസ്മായിൽ മഅബരി ചിയ്യൂര് മാനേജർ സി.കെ അഷ്റഫ് മാസ്റ്റർ പ്രസിഡന്റ് എൻ കെ മൊയ്‌ദുഹാജി സുബൈദ ടീച്ചർ ശ്രീജ ടീച്ചർ ഖാസിം തങ്ങൾ ഹസ്സൻ ഉസ്താദ് സലാം ഉസ്താദ് ഇസ്ഹാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button