ഇയ്യങ്കോട് റോഡ് ഉത്ഘാടനം; ഉത്സവമാക്കി നാട്ടുകാർ
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പണി പൂർത്തീകരിച്ച ഇയ്യംകോട് രണ്ടാം വാർഡിലെ മഠത്തിൽ മുക്ക് പാലോത്ത് താഴെ റോഡിന്റെ ഉത്ഘാടനം നാട്ടുകാർ നാടിൻറെ ഉത്സവമാക്കി മാറ്റി .ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളും സ്ത്രീകളും ബഹുജനങ്ങളും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി റോഡിന്റെ ഉത്ഘാടനം നിർവ്വഹിച്ചു .വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു .മഠത്തിൽ റാഷിദ് സ്വാഗതം പറഞ്ഞു .അബു കാപ്പറോട്ട് , ടി വി മുഹമ്മദ് , കോടുകണ്ടി മൊയ്തു , ടി പി ബഷീർ , കോറോത്ത് അബ്ദുല്ല , ടി വി ഷാഹിദ് എന്നിവർ സംസാരിച്ചു .പടം : ഇയ്യംകോട് രണ്ടാം വാർഡിലെ മഠത്തിൽ മുക്ക് പാലോത്ത് താഴെ റോഡിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു.