Blog
വികസന സെമിനാർ;പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ എൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ് എം രാജൻ , സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ രാജൻ കോഴിലോത്ത് , ഷീമ വള്ളിൽ ബ്ലോക്ക് മെമ്പർ എ ഡാനിയ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി ഗോപാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി സുരേന്ദ്രൻ, പ്രേമദാസ്, യു.പി മൂസ, യു കുമാരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ പി.വി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അനുപൻ നന്ദിയും പറഞ്ഞു.