Blog

നാടെങ്ങും അംബേദ്കർ സ്ക്വയർ;ജനുവരി 26 റിപബ്ലിക് ദിനത്തിൽ ആയഞ്ചേരിയിൽ അംബേദ്കർസ്ക്വയർ സംഘടിപ്പിക്കും: എസ്.ഡി. പി. ഐ.

ആയഞ്ചേരി : ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന മുദ്രാവാക്യമുയർത്തി റിപബ്ലിക് ദിനമായ ജനുവരി 26 ന് വൈകുന്നേരം 4.30 ന് കുറ്റ്യാടി മണ്ഡലത്തിൽ ആയഞ്ചേരി ടൗണിൽ അംബേദ്കർസ്ക്വയർ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ. കുറ്റ്യാടി നിയോജക മണ്ഡലം സെക്രട്ടറി പി. അബൂലൈസ് മാസ്റ്റർ കാക്കുനി വാർത്താ കുറിപ്പിൽ അറിയിച്ചു.ഭരണകൂടം തന്നെ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടനാശില്പി ബി.ആർ. അംബേദ്കരെ അവഹേളിക്കാനും ശ്രമിക്കുന്ന വർത്തമാനകാലത്ത് പാർട്ടി ഉയർത്തുന്ന ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അംബേദ്കർ സ്ക്വയർ എസ്. ഡി. പി. ഐ. കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗം ബി. നൗഷാദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് നവാസ്കല്ലേരി അദ്ധ്യക്ഷത വഹിക്കും. SDTU, WIM മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

Related Articles

Back to top button