മീഡിയ റൂം സുസജ്ജം;അത്യുന്നതങ്ങളിലേക്ക് പേരോട് സ്കൂൾ
പേരോട്: പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ജൈത്രയാത്ര അനസ്യൂധ്യം തുടർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം വടകര എം.പി ഷാഫി പറമ്പിൽ മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പ്ലസ് ടു ജേണലിസ്റ്റ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാണ് മീഡിയാ റൂം പ്ലാറ്റ്ഫോം. വാർത്തകൾ മെനയാനും, അവതരിപ്പിക്കാനും കഴിയുകയും, പുതിയ കാലത്തെ വെല്ലുവിളികൾ സ്വീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വരുവാനും സാധിക്കും. ഇത് വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കുകയും, അവ ഒരു കൊടുങ്കാറ്റായി തൂലികയിലൂടെയും, വാക്ചാതുര്യത്തോടെയും പുറത്തുവരും. ഭാവി സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന നേട്ടങ്ങൾ അനിർവ്വചനീയമാണ്. ഇതിന് മുൻകൈയെടുത്ത മാധ്യമപ്രവർത്തകൻ കൂടിയായ അധ്യാപകൻ ഇസ്മായിൽ വാണിമേലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എം.ഐ.എം പ്രിൻസിപ്പൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ, അൻവർ മാസ്റ്റർ, മറ്റു സ്റ്റാഫ് പ്രതിനിധികൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.