മെമ്മേനി സ്രാമ്പി;നിരവധി ഓറുമാർ നിസ്ക്കരിച്ച സ്രാമ്പി: അസ്ലം തെറ്റത്ത്
നാദാപുരം: കുമ്മംങ്കോട് അഹമ്മദ് മുക്കിലെ പുരാതനമായ ഒരു സ്രാമ്പിയാണ് മെമ്മേനി സ്രാമ്പി.എകദേശം 300 ഓളം കൊല്ലത്തെ പഴക്കം കണക്കാക്കുന്ന ഈ സ്രാമ്പിയില്‍ റമാദാനില്‍ ഒരു ഇമാമിനെ വച്ചും അല്ലത്തപ്പോള്‍ ജമാഅത്ത് ഇല്ലാതെയും നമസ്ക്കാരങ്ങള്‍ നടന്നു വരുന്നു. എല്ലാ മാസവും പതിനൊന്നാം രാവ് നടക്കുന്ന ഒരു സ്രാമ്പി കുടിയാണ് മെമ്മേനി സ്രാമ്പി . നാദാപുരം വലിയ ജുമാമസ്ജിദ് ഉണ്ടാക്കിയ കാലത്ത് തന്നെ മെമ്മേനി സ്രാമ്പിയും നിലവില്‍ വന്നിട്ടുണ്ട് . ഈ സ്രാമ്പിക്ക് ശേഷമാണ് കടമേരി പളളി , എളയടം പളളി , തുടങ്ങിയ പളളികള്‍ നിലവില്‍ വന്നത് . നമ്മുടെ നാട്ടില്‍ ജീവിച്ച പല മഹാന്മാരും ഇവിടെ നിന്ന് നമസ്ക്കരിച്ചവരാണ്. ശംസുല്‍ ഉലമ കീഴന ഓര് , കാങ്ങാട്ട് ഓര് , മരുന്നൂര് ഓര് തുടങ്ങിയവര്‍ ഇതില്‍ ചിലരാണ് .പല ദിക്കുകളില്‍ നിന്നും നമ്മുടെ നാട്ടില്‍ നിന്നും ഉറുദിക്കായി ഇവിടെ ആളുകള്‍ എത്താറുണ്ടായിരുന്നു . ഒരു നേരത്തെ അന്നത്തിന് വക ഇല്ലായിരുന്ന കാലത്ത് ഇവിടെ നിന്നും ഉറുദി പറഞ്ഞ് കിട്ടുന്ന 4അണ 8അണ പലരെയും ജിവിതം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചിറ്റുണ്ട് . മനുശ്യന്മാര് മാത്രമല്ല ജിന്നുകളും ഇവിടെ നിന്ന് നമസ്ക്കരിക്കുന്നത് കണ്ടവരുണ്ട്.. അസ്ലം തെറ്റത്ത് എസ് വൈ എഫ് ഭാരവാഹി.