Blog

R S S അവിശുദ്ധ ബന്ധം തുടരുന്നതിൽ ഇരു മുന്നണികളും തുല്ല്യർ; മജീദ് ഫൈസി SDPI ദേശീയ ജനറൽ സെക്രട്ടറി

വില്ല്യാപ്പള്ളി : കേരളത്തിൽ RSS ബന്ധം തുടരുന്നതിൽ എൽ.ഡി.എഫ്, യു ഡി എഫ് മുന്നണികൾ തുല്ല്യനിലപാടുകാരാണെന്നും അത് കൊണ്ടാണ് RSS ന് കീഴ്പ്പെട്ട പിണറായി സർക്കാറിനെതിരെ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും SDPI ദേശീയ സെക്രട്ടറി മജീദ് ഫൈസി പ്രസ്താവിച്ചു.പിണറായി പോലീസ് RSS ബന്ധം കേരളത്തെ തകർക്കരുതെന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി SDPI കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥാ സമാപന സമ്മേളനം വില്യാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അഞ്ചാം തിയതി മയ്യന്നൂരിൽ വച്ചു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹമീദ് മാസ്റ്റർ പതാക കൈമാറി ഉദ്ഘാടനം ചെയ്ത വാഹന ജാഥ, രണ്ടു ദിവസങ്ങളിലായി ഇരുപത്തി എട്ട് കേന്ദ്രങ്ങൾ പിന്നിട്ട് വില്യാപ്പള്ളിയിൽ റാലിയോടെ സമാപനം കുറിച്ചു, മണ്ഡലം സെക്രട്ടറി അബു ലൈസ് മാസ്റ്റർ കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം വൈ: പ്രസിഡണ്ട് കുഞ്ഞബ്ദുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ നവാസ് കല്ലേരി, ജില്ലാ ജന: സിക്രട്ടറി റഷീദ് ഉമരി , സാദിഖ് ബേങ്ക് റോഡ്, ആർ.എം. റഹീം മാസ്റ്റർ, റഫീഖ് മാസ്റ്റർ, ഹമീദ് കല്ലുംമ്പുറം, മുത്തു തങ്ങൾ, അസ്മ റഫീഖ്, ഷറഫീo കല്ലേരി, അഷ്ക്കർ വില്യാപ്പള്ളി,മിസ്ന റഹീസ് ,മുനീറ ഫിറോസ് സുലൈമാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Related Articles

Back to top button