Blog
S Y F പൊതു സഭയ്ക്ക്;ഇന്ന് തുടക്കം
നാദാപുരം: സുന്നി യുവജന ഫെഡറേഷൻ ( SYF) പൊതു സഭയ്ക്ക് ഇന്ന് നാദാപുരത്ത് തുടക്കമാകും. 16ാ മത് പൊതു സഭ ചാലപ്പുറം ഫലാഹിയ്യ ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ അങ്കണത്തിൽ വെച്ചാണ് നടക്കുക. എസ്.വൈ.എഫ്. കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വെള്ളി ശനി ദിവസങ്ങളിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുക്കും. പരിപാടിയുടെ ഗംഭീര വിജയത്തിനായുള്ള അക്ഷീണ പ്രയത്നത്തിലാണ് ഓരോ എസ് വൈ എഫ് പ്രവർത്തകരും, ഒപ്പം നാട്ടുകാരും.