SDPI ഉയർത്തുന്ന ധാർമ്മിക രാഷ്ട്രീയ പ്രവർത്തനം കാലിക ഉത്തരവാദിത്വം: ഹമീദ് മാസ്റ്റർ
കുറ്റ്യാടി: രാഷ്ട്രീയ പ്രവർത്തനം സമവായത്തിന്റെയും പരസ്പര അഡ്ജസ്റ്റ് മെന്റിന്റേതുമായ ഈ വർത്തമാനകാലത്ത് സത്യം വിളിച്ചു പറയുന്ന ധാർമിക രാഷ്ട്രീയ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതാണ് SDPI ചെയ്തു കൊണ്ടിരിക്കുന്നതെന്നും SDPI സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽഹമീദ് മാസ്റ്റർ അഭിപ്രായപ്പെട്ടു. SDPI കുറ്റ്യാടി മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യമാണ് RSS ആഗ്രഹിക്കുന്നതെന്നും അതിന് അനുകൂല സമീപനമാണ് മുഖ്യമന്ത്രി പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലം പ്രതിനിധി സഭയ്ക്ക് മണ്ഡലം സെക്രട്ടറി നദീർ മാസ്റ്റർ സ്വാഗതം അരുളി. മണ്ഡലം പ്രസിഡന്റ് സാദിഖ് ബാങ്ക് റോഡ് അധ്യക്ഷ വഹിച്ച യോഗത്തിൽ SDPI കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി, ജില്ലാ സെക്രട്ടറി മാരായ നാസർ എ.പി, കെ ഷമീർ ജില്ലാ കമ്മിറ്റി അംഗങ്ങളായ,കെ.കെ നാസർ മാസ്റ്റർ, അഡ്വക്കറ്റ് : ഇ.കെ.മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു.2024 – 27 വർഷ കാലയളവിലേക്കുളള പുതിയ നേതൃത്വത്തെ പ്രതിനിധി സഭയിൽ തിരഞ്ഞെടുത്തു. നവാസ് കണ്ണാടി മണ്ഡലം പ്രസിഡന്റും, വൈസ് പ്രസിഡന്റുമാരായി ജി സരിത, കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവരും മണ്ഡലം സെക്രട്ടറിയായി അബുല്ലൈസ് മാസ്റ്ററും, ജോ: സെക്രട്ടറി മാരായി ഹമീദ് കല്ലുംമ്പുറം, റഫീഖ് മാസ്റ്റർ എളയടം, അസ്മ റഫീഖും, ട്രഷറർ ആയി നദീർ മാസ്റ്റർ വേളവും തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം കമ്മറ്റി അംഗങ്ങളായി റഹീം മാസ്റ്റർ, സാദിഖ് ബാങ്ക് റോഡ്, സൂപ്പി മാസ്റ്റർ, റഷീദ് മാസ്റ്റർ, മുത്തു തങ്ങൾ, ജാസ്മിൻ, അസീറ റാഫി, സമീറ മുഹമ്മദ്, മുനീറ ഫിറോസ്, മിസ്ന റയീസ്, മിഷാൽ എന്നിവരെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ മാരായ ഷറഫുദ്ധീൻ വടകര,ജെ.പി അബൂബക്കർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.